
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നടനും നൃത്തസംവിധായകനുമായ പ്രഭുദേവ. വിവിധ ഭാഷകളില്‍ സൂപ്പര്താരങ്ങള്ക്കുള്പ്പെടെ അദ്ദേഹം കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രജനികാന്തിനെക്കുറിഞ്ഞ് പ്രഭുദേവ പങ്കുവച്ച കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രജിനികാന്തിന് നൃത്തം ചെയ്യുന്നത് ഭയമാണ് എന്നാണ് പ്രഭുദേവ വെളിപ്പെടുത്തിയിരിക്കുന്നത്.
നൃത്തസംവിധായകരോട് രജിനി സാറിന് വലിയ ബഹുമാനമാണ്. എല്ലാവര്ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. എപ്പോഴും സന്തോഷത്തോടെ നടക്കുന്നയാളാണ് രജിനി സാര്‍. പക്ഷേ പാട്ട് എന്ന് കേട്ടാല്‍ റോബോട്ടിനെ പോലെയാവും. കാലില്‍ ഒരു പത്തിരുപത് കിലോ കെട്ടിവെച്ചാല്‍ എങ്ങനെയുണ്ടാവും എന്നതുപോലെ.
ഭയങ്കര ടെന്‍ഷനായിരിക്കും ആ സമയങ്ങളില്‍. എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അറിയില്ല, പാട്ടെന്നുകേട്ടാല്‍ അപ്പോള്‍ ടെന്‍ഷനാവും എന്നായിരിക്കും സാറിന്റെ മറുപടി. എന്നാല്‍ എപ്പോഴും ജോളിയായിരിക്കുന്ന വളരെ ലാളിത്യം നിറഞ്ഞയാളാണ് രജിനികാന്ത് എന്നാണ് പ്രഭുദേവ അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം, 'ജയിലര്‍' ആയിരുന്നു രജനിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ബോക്സ് ഓഫീസില്‍ 607 കോടി നേടിയ ചിത്രം തമിഴിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രങ്ങളില്‍ ഒന്നാണ്. ടി.ജെ. ജ്ഞാനവേല്‍, ലോകേഷ് കനകരാജ് എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളാണ് രജനികാന്തിന്റെതായി വരാനുള്ളത്.






