തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ചിരഞ്ജീവി. മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്നും ചിരഞ്ജീവി സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി.
‘തൃഷയെക്കുറിച്ച് നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ ചില പരാമര്‍ശങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം പരാമര്‍ശങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. ഈ അഭിപ്രായങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കണം. ലൈംഗിക വൈകൃതമായേ കണക്കാക്കാനാകൂ. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് ഞാന്‍’ ചിരഞ്ജീവി കുറിച്ചു.
ലിയോ'യില്‍ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ലിയോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീന്‍ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു.
സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന് നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകന് ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധതിരച്ചതാണെന്നുമാണ് മന്‍സൂര്‍ അലി ഖാന്റെ വിശദീകരണം.
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നടന്റെ പരാമര്‍ശങ്ങളില്‍ അസോസിയേഷന് ഞെട്ടല്‍ പ്രകടിപ്പിക്കുകയും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Comments