
ന്യൂഡല്‍ഹി :സ്കൂള്‍ പാഠപുസ്തകങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്താന്‍ എന്‍.സി.ഇ.ആര്.ടി ഉന്നതല സമിതിയുടെ നിര്‍ദ്ദേശം. ക്ലാസ്റൂമിന്റെ് ചുവരുകളില്‍ ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തണമെന്നും സി ഐസ്ക് അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തു. 7 മുതൽ 12 വരെ ക്ലാസുകളിലെ സിലബസിലാണ് ഇവ ഉൾപ്പെടുത്തുക. . 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്താനും പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കാനും സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടതായി സി ഐ ഐസക്ക് പറഞ്ഞു. കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളിൽ ആത്മാഭിമാനവും ദേശസ്നേഹവും അഭിമാനവും വളർത്തിയെടുക്കുമെന്ന് തങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നതിന് കാരണം ദേശസ്നേഹത്തിന്റെ അഭാവമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും അവരുടെ രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.






