യാത്ര പുറപ്പെടുന്നതിന് തൊട്ട്മുമ്പ് യുവതി വിമാനത്തില്‍ പ്രസവിച്ചു.തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ഫ്രാന്‍സിലെ മാഴ്സെല്ലയിലേക്കുള്ള വിമാനത്തിലായിരുന്നു യുവതി പ്രസവിച്ചത്. ടേക്ക്ഓഫിന് തൊട്ട് മുമ്പ് ഗര്‍ഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വിമാനത്തിലെ ജീവനക്കാര്‍ അവരുടെ സീറ്റില്‍ നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും. ഓടിയെത്തിയ മെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.
ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മെഡിക്കല്‍ സ്റ്റാഫെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ നീല പുതപ്പില്‍ പൊതിഞ്ഞ് നവജാത ശിശുവിനെ കൊണ്ടുപോകുന്നതായി വീഡിയോയുടെ അവസാന ഭാഗത്തായി കാണാന്‍ കഴിയും. മെഡിക്കല്‍ സ്റ്റാഫിനെയും ഫ്ളൈറ്റ് ജാവനക്കാരെയും യാത്രക്കാര്‍ കരഘോഷത്തോടെ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.യാത്രക്കാരിലാരോ പകര്‍ത്തിയതാണ് വീഡിയോ.
പല വിമാന കമ്പനികളും 36 ആഴ്ച്ചകള്‍ പിന്നിട്ട ഗര്‍ഭിണികള്‍ക്ക് യാത്രക്കായി അനുമതി നല്‍കാറില്ല. ഡോക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇത്തരം യാത്രകള്‍ അനുവദിക്കുന്നത്. അതിനാല്‍ വിമാനത്തനകത്ത് പ്രസവം നടക്കുന്നത് അപൂര്‍വമായിയാണ്. ഇതു പോലെ കഴിഞ്ഞ വര്‍ഷം ഒരു യുവതി വിമാനത്തിലെ ബാത്റൂമില്‍ പ്രസവിച്ചിരുന്നു. സംഭവം നടന്നത് ഇക്വഡോറിലായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ബാത്റൂമില്‍ പോവുകയായിരുന്നു.






