
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. സീരിയല്‍ താരമായ യുവ കൃഷ്ണയാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. ഇതിനോടകം സീരിയലിലും കുഞ്ഞ് ധ്വനി അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ മൃദുല പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ യാത്രാചിത്രങ്ങളാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ഞാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഏട്ടന് എന്നെ കൊണ്ടുപോകാറുണ്ടെന്ന ക്യാപ്ഷനോടെയാണ് മൃദുല ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായും ഇവര്‍ യാത്രാവിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
നിരവധി പേര് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ധ്വനി ബേബിയെ കൂട്ടാതെ അച്ഛനും അമ്മയും കറങ്ങി നടക്കുകയാണല്ലേ, ധ്വനി എവിടെ എന്നൊക്കെയാണ് കൂടുതല്‍ കമന്റും.






