
ചെന്നൈയില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ കൊന്നയാളോട് പ്രതികാരം ചെയ്ത് യുവാവ്. തിങ്കളാഴ്ച 52 വയസുകാരനെ വെട്ടിക്കൊന്ന സംഭവത്തിലാണ് സതീഷ് എന്ന യുവാവും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തനിക്ക് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനെ കൊന്നതിനുള്ള പ്രതികാരമാണെന്ന് ഇതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
വ്യാജ വാറ്റ് നടത്തിയിരുന്ന നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയായ ശെഷ്യാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 2001ലാണ് സതീഷ് കുമാറിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് അച്ഛന്റെ സഹോദരനെയും ഇയാള്‍ കൊലപ്പെടുത്തി. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ഇയാളെ 15 വര്‍ഷം തടവിന് വിധിച്ചു. എന്നാല്‍ 2018ല്‍ ശിക്ഷ പൂര്‍ത്തിയാക്കി പ്രതി ഒരു വെല്‍ഡിങ് യൂണിറ്റില്‍ ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കുകയായിരുന്നു.
സതീഷ് കുമാര്‍ നിലവില്‍ ഒരു വാട്ടര്‍ കാന്‍ സപ്ലൈ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് അച്ഛന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. യുവാവ് തന്റെ നാല് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച രാത്രി വടപെരുമ്പക്കത്തു വെച്ചാണ് കൊലപാതകം നടത്തിയത്.






