ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോദനം പിന്‍വലിക്കില്ലെന്നും അത് പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സമാന്തരഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത്.അതേ സമയം ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പണം നല്കാത്തവരം കരിമ്പട്ടികയില്‍ ഉള്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഹലാല്‍ സര്‍ട്ടിഫിക്കറ്റ് സൗന്ദര്യവര്‍ധന ഉല്പന്നങ്ങള്, ട്രാവല്‍ - ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കും വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ഹലാല്‍ ഉത്പന്നങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിരോധിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് അറിയിച്ചിരുന്നു.യാതൊരു രീതിയിലും ഈ നിരോധനത്തിനെ അംഗീകരിക്കുന്നില്ലായെന്നും ഇത് തെറ്റാണെന്നും വ്യക്തികളുടെ സ്വാതന്ത്യത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണവും , സംഭരണവും വില്പ്പനയുടം അടിയന്തിര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.






