
ഗദര്‍ 2 സിനിമയുടെ വമ്പന്‍ വിജയത്തോടെ വീണ്ടും ബോളിവുഡ് താരനിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്ണി ഡിയോള്‍. താന്‍ കടന്നുഎോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. താരം അന്താരാഷ് ചലച്ചിത്ര മേളയ്ക്കിടെ കണ്ണീരണിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സംവിധായകരായ അനില്‍ ശര്‍മ, രാജ്കുമാര് സന്തോഷി എന്നിവര്‍ക്കൊപ്പമാണ് സണ്ണി ഡിയോള്‍ ഐഎഫ്എഫ്ഐ വേദിയില്‍ എത്തിയത്. ഗദര്‍ 2 സിനിമയെക്കുറിച്ചും താര സിങ് എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു സണ്ണി. അതിനിടെ നടനെ രാജ്കുമാര് സന്തോഷി പ്രശംസിച്ചു.
സണ്ണി ഡിയോളിന്റെ കഴിവിനോട് ബോളിവുഡ് നീതി കാണിച്ചിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ ദൈവം നീതി കാണിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകള്‍ കേട്ടതോടെ സണ്ണി ഡിയോള്‍ വികാരധീനനാവുകയായിരുനനു. ഞാന്‍ ഭയങ്കര ഇമോഷണലാണ്, അതാണ് എന്റെ പ്രശ്നം എന്ന് പറഞ്ഞുകൊണ്ട് താരം കണ്ണീര് തുടയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ.






