
കുടുംബപ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്.
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നെല്ലാം മാറി ഇപ്പോള്‍ ട്രിപ്പിലാണ് ഇരുവരും. കാശ്മീരില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ മൃദുലയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
' എന്റെ ആത്മാവിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് യുവയ്ക്കൊപ്പമുളള മനോഹര ചിത്രങ്ങള്‍ മൃദുല പോസ്റ്റ് ചെയ്തിരിക്കുന്നത്് . യുവയും ഇതേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു.






