സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മലയോര മോഖലയിലും വടക്കന്‍ കേരളത്തിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടി മഴ ശക്തി പ്രാപിക്കാന്‍ സാധ്യത.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയത്. മത്സ്യ ബന്ധനത്തിനായ ഉള്‍ക്കടലില്‍ പോയിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വേഗം തന്നെ തീരത്തേക്ക് മടങ്ങി വരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.






