
കൊല്‍ക്കത്ത: തങ്ങളുടെ നാലു പാര്‍ട്ടി നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്താല്‍ ഞങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ എട്ടു സംസ്ഥാന നേതാക്കളെ ഇതുപോലെ തങ്ങളും പിടിച്ച് അകത്തിടുമെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്ക്കത്തയില്െ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
ഞങ്ങളുടെ നാലു നേതാക്കളെ ജയിലിലേക്ക് അയച്ചവര്‍ ഞങ്ങളും ഇതേ നമ്പറില്‍ ഇതേ പാതയില്‍ തന്നെ തിരിച്ച് അവരെയൂം കൊണ്ടുവരുമെന്ന് ചിന്തിക്കണമെന്ന് മമത പറഞ്ഞു. അഴിമതിക്കേസ് ആരോപിച്ച് അപമാനിച്ച് ഞങ്ങളുടെ നാലു പേരെയാണ് അവര്‍ ജയിലിലേക്ക് അയച്ചത്. കൊലപാതവും മറ്റു കേസുകളും വെച്ച് അവരുടെ എട്ടുപേരെ താന്‍ ജയിലിലേക്ക് അയയ്ക്കുമെന്നും മമത പറഞ്ഞു.
ഞങ്ങളുടെ പാര്‍ട്ടി നേതാക്കളായ അനുബ്രത മണ്ഡല്, പാര്‍ത്ഥ ചാറ്റര്‍ജി, മാണിക് ഭട്ടാചാര്യ, ജ്യോതിപ്രിയാ മല്ലിക്ക് മറ്റ് ചില നേതാക്കള്‍ എന്നിവരെയെല്ലാം പിടിച്ച് ജയിലില്‍ ഇട്ട് ഇന്ന് നിങ്ങള്‍ ചിരിക്കും. എന്നാല്‍ ആ പാരമ്പര്യം തുടരും. നിങ്ങള്‍ പക്ഷേ അധികകാലം ഈ കസേരയില്‍ ഇരിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിങ്ങള്‍ എവിടെയായിരിക്കും, ജയിലിലാകുമോ? എന്ന് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്ലാവരേയും തോക്കിന്മുനയില് നിര്‍ത്തിയിരിക്കുകയാണെന്നും മമതാബാനര്‍ജി പറഞ്ഞു.
വിവിധ അഴിമതിക്കേസുകളില്‍ തങ്ങളുടെ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചു മുതിര്‍ന്ന നേതാക്കളെ സിബിഐ യും ഇ.ഡി.യും പിടിച്ച് അകത്തിട്ടിരിക്കുകയാണ്. അവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. നിങ്ങള്‍ ഇഡിയെയും സിബിഐ യെയും ടിംഎസി, അരവിന്ദ് കെജ്രിവാള്, അശോക് ഗെഹ്ലോട്ടിന്റെ മകന്, മറ്റു നേതാക്കള്‍ എന്നിവര്‍ക്കെല്ലാം എതിരേ ഉപയോഗിച്ചു. വരും കാലത്ത് ഇതേ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോള്‍ നിങ്ങളെ സംരക്ഷിക്കാന്‍ ആരും ഉണ്ടാകില്ലെന്നും പറഞ്ഞു.
നിങ്ങളും പുറത്തുപോയി വിമാനങ്ങളും മറ്റും വാങ്ങൂന്നുണ്ട്. ഒരു ദിവസം അതും ചോദ്യം ചെയ്യപ്പെടും. ബൊഫോഴ്സില്‍ രാജീവ്ഗാന്ധിക്ക് എതിരേ ഒരിക്കല്‍ നിങ്ങള്‍ ചോദ്യം ഉയര്‍ത്തി. ഞാന്‍ ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഗ്രാഫിറ്റിയായി അന്ന് ബൊഫേഴ്സ് ഭിത്തികളില്‍ വരച്ചിരുന്നു. കള്ളന് എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഇപ്പോള്‍ നിങ്ങളുടെ നിലപാട് എന്താണ്. അവര്‍ എല്ലാം വിറ്റു തുലച്ചു. ആ പണമൊക്കെ എവിടേയ്ക്കാണ് പോയതെന്നും എന്തു ചെയ്തെന്നും മമതാ ബാനര്‍ജി ചോദിച്ചു.






