തൃശൂര്‍: തൃശൂര്‍ പൂമലയില്‍ വീടിനും ഹോട്ടലിനും നേര്‍ക്ക് ലഹരിമാഫിയയുടെ ആക്രമണം. പെട്രോള്‍ ബോംബെറിഞ്ഞ് ഭീതി പരത്തി. പൂമല കോന്നി പറമ്പില്‍ അശോകന്റെ മകന് അരുണിന്റെ വീടിനും ഹോട്ടലിനും നേര്‍ക്കാണ് പെട്രോള്‍ ബോംബെറിഞ്ഞത്. പുലര്‍ച്ചെ നാലരയോടെ ഹോട്ടലിനു നേര്‍ക്കും ആറ് മണിയോടെ വീടിനു നേര്‍ക്കുമാണ് ആക്രമണമുണ്ടായത്. ഈ സമയം അശോകനും മകനും സ്ഥലത്തുണ്ടായിരുന്നില്ല.
ബൈക്കിലെത്തിയ രണ്ട് പേര് ആണ് വീടിനു നേര്‍ക്ക് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി സാംപിളുകള്‍ കണ്ടെടുത്തു.
കഞ്ചാവ് കേസില്‍ നേരത്തെ പിടിയിലായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹോട്ടല്‍ അടച്ച സമയത്ത് പ്രതികള്‍ എത്തി ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. ഹോട്ടല്‍ അടച്ചതിനാല്‍ ഭക്ഷണം നല്കാന് കഴിഞ്ഞിരുന്നില്ല. ഇതേചൊല്ലിയുള്ള തര്‍ക്കവും കഞ്ചാവ് സംഘത്തെ പോലീസിന് ഒറ്റിക്കൊടുത്തുവെന്ന വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നില്‍.

Comments