
മലയാള സിനിമയില്‍ മാത്രമല്ല തമിഴകത്തും 80-90 കാലഘട്ടത്തില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് അംബികയും സഹോദരി രാധയും. തെന്നിന്ത്യന്‍ സിനിമാലോകത്ത് തങ്ങളുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ ഈ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നായികപദവി അലങ്കരിച്ച സഹോദരിമാര്‍ സിനിമയ്ക്കൊപ്പം തന്നെ ടെലിവിഷന്‍ മേഖലയില്‍ ഇപ്പോഴും ഇവര്‍ സജീവമായി തുടരുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി രാധയുടെ മകളും തെന്നിന്ത്യന്‍ അഭിനേത്രിയുമായ കാര്‍ത്തികയുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ അംബികയും രാധയും കൈയില്‍ മൈലാഞ്ചിയിട്ട ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. അംബികയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ‘‘മെഹന്ദി ലഗാകേ രഖ്നാ’’ എന്ന പാട്ടിന്റെ വരികളാണ് അംബിക ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പഴയ നായികമാരെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം കമന്റുകളിലൂടെ കുറിക്കുകയാണ് ആരാധകര്‍.






