
കോഴിക്കോട്: നവകേരള സദസ്സിൽ പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ എൻ അബൂബക്കറിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. അബൂബക്കർ. കോൺഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തി.നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യു.ഡി.എഫ് അംഗം പങ്കെടുത്തത്.
കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോൺഗ്രസ് നേതാവായ എൻ. അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ എന്നിവരാണ് ഓമശ്ശേരിയിൽ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് എൻ. അബൂബക്കർ. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു.
നവ കേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നു. ലീഗ് നേതൃത്വത്തിന്റെ ഈ നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന കൗൺസിൽ അംഗവും നായന്മാർമൂല മുസ്ലിം ലീഗ് യൂണിറ്റ് പ്രസിഡന്റുമായ എൻ എ അബൂബക്കർ നവ കേരള സദസിൽ പങ്കെടുത്തത്.






