
കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളില്‍ പൊതുദർശനത്തിനായി സാറയുടെ മൃതദേഹമെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്. നവകേരള സദസ്സിനായി പ്രത്യേകം തയാറാക്കിയ ബസ്സിലണ് മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സാറയുടെ സംസ്കാരം നാളെ നടക്കും."
എന്നാല്‍ ദുരന്തത്തിൽ മരിച്ച മറ്റൊരു വിദ്യാർഥിയായ അതുൽ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് അതുലിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. അപകടത്തിൽ മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മറ്റൊരു വിദ്യാർഥിയായ പറവൂർ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ് നടക്കുക. 42 പേരാണ് ഇനി ചികിത്സയിലുളളത് ഇതില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
.






