
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയെടുക്കാന്‍ മേഘ്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയലില്‍ സജീവമായ മേഘ്ന തമിഴിലും തന്റെ സന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മേഘ്ന പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
മോഡേണ്‍ ഔട്ട് ഫിറ്റിലുള്ള ആ ഫോട്ടോസിന് ഒപ്പം മേഘ്ന എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയം. ''ജയിക്കുന്നതിനേക്കാള്‍ തോല്‍വിയില്‍ നിന്നാണ് നിങ്ങള്‍ കൂടുതല്‍ പഠിക്കുക.. എങ്ങനെ തുടരണമെന്ന് നിങ്ങള്‍ പഠിക്കുന്നു..'', മേഘ്ന എഴുതി.






