
പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മഞ്ജു പിള്ള സിനിമയിലും സീരിയലിലും ഒരു പോലെ സജീവമായി നില്ക്കുന്ന താരമാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മലയാളചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടൻമാരിൽ ഒരാളായ എസ്.പി.പിള്ളയുടെ ചെറുമകള്‍ കൂടിയാണ്. നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങള്‍ മാത്രമല്ല ഹോം എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ മികച്ച അഭിനയം പുറത്തെടുത്ത നടി കൂടിയാണ് താരം. വിധികര്‍ത്താവായും ടെലിവിഷന്‍ മേഖലയില്‍ തിളങ്ങുകയാണ് താരം. ഇപ്പോഴിതാ പഴയകാല നടിമാര്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ഒരുകാലത്ത് നെഞ്ചേറ്റിയിരുന്ന സോന നായര്‍, രാധ,ശ്രീലക്ഷ്മി, മേനക,കാര്‍ത്തിക, ജലജ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മഞ്ജുപിള്ള പങ്കിട്ടത്. ‘‘രാധ ചേച്ചിയുമൊത്തുള്ള ഒരു ദിവസം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം എന്ന ഗ്രൂപ്പിലൂടെ ഇതിനു മുമ്പും മഞ്ജുപിള്ള തൊണ്ണൂറുകളിലെ നായികമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഏതായാലും പ്രേക്ഷകരുടെ പ്രിയ നായികമാരെ ഇങ്ങനെ കാണുന്നതിന്റെ സന്തോഷം ആരാധകരും പ്രകടിപ്പിക്കുന്നുണ്ട്.






