
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുളള ക്രെയിനുകളുമായി മൂന്നാമത്തെ ചൈനീസ് കപ്പലുമെത്തി.ഷെന്‍ഹുവ -24 എന്ന കപ്പലാണ് തുറുമുഖത്തേക്കുളള ആറ് യാര്‍ഡ് ക്രെയിനുകളുമായി എത്തിയത്. ഇന്നലെ പുലർച്ചെ തീരക്കടലിൽ നങ്കൂരമിട്ട കപ്പൽ അധികൃതരുടെ അനുവാദത്തോടെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തന്നെ വാർഫിൽ അടുത്തു.
ആറ് യാർഡ് ക്രെയിനുകളുമായി ഈ മാസം പത്തിനാണ് കപ്പൽ ചൈനയിൽ നിന്ന് യാത്ര തിരിച്ചത്. ആദ്യമായെത്തിയ ഷെൻ ഹുവ - 15 ന് സാങ്കേതിക വിദഗ്ധരെ വാർഫിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട തടസമുണ്ടായിരുന്നു. രണ്ടാമതെത്തിയ ഷെൻ ഹുവ 29ന് തുറമുഖത്ത് പ്രവേശിക്കുന്നതിന് തന്നെ മൂന്ന് ദിവസത്തോളം പുറംകടലിൽ കാത്ത് കിടക്കേണ്ടി വന്നു. എന്നാല്‍ മൂന്നാമത്തെ ഷെന്‍ ഹുവ അങ്ങനെ യതൊരു തടസ്സവുമില്ലയായിരുന്നു.
ബെർത്തിൽ സ്ഥാപിക്കുന്ന താത്കാലിക പാളങ്ങളിലൂടെയാണ് ക്രെയിനുകളിറക്കുക.അനുകൂല കാലാവസ്ഥയാണെങ്കിൽ ഒരുദിവസം പരമാവധി രണ്ടു ക്രെയിനുകൾ വീതം ഇറക്കാനുള്ള പദ്ധതിയുമുണ്ട്. ഡിസംബർ പതിനഞ്ചോടെ നാലാമത്തെ കപ്പലുമെത്തും. ഇതോടെ തുറമുഖത്ത് എട്ട് യാർഡ് ക്രെയിനുകളും രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമായി. .






