
ഏതൊരാളും ജീവിതത്തില്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ് പേരന്റിംഗ്. അതില്‍ സെലിബ്രിറ്റിയെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. ബോളിവുഡിന് ഏറെ പ്രിയപ്പെട്ട രണ്‍ബീര്‍ കപൂര്‍ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത ഒരു സന്തോഷത്തില്‍ കൂടിയാണ് കടന്നു പോകുന്നത്. രാഹ എന്ന തന്റെ മകളുടെ കളിയും ചിരിയുമാണ് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതെന്ന് രണ്‍ബീര്‍ പല അഭിമുഖങ്ങളിലും പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ രക്ഷാകർതൃത്വത്തെ ആശ്ലേഷിക്കുന്നതിനേക്കാൾ മഹത്തായ മറ്റൊരു വികാരമില്ലെന്ന് തെളിയിക്കുകയാണ് രണ്‍ബീര്‍. തന്റെ മകളുടെ പേര് തോളില്‍ ടാറ്റൂ ചെയ്തതാണ് രണ്‍ബീര്‍ കാണിക്കുന്നത്. തന്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘അനിമലി’ന്റെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയുടെ ഷോയിൽ രശ്മിക മന്ദന്നയ്ക്കും സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്ക്കുമൊപ്പം രൺബീർ എത്തിയിരുന്നു. അതിനിടെ രശ്മികയുടെ ടാറ്റൂവിനെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് മകള്‍ രാഹയുടെ പേര് കോളർബോണിൽ ടാറ്റൂ ചെയ്തത് രണ്‍ബീര്‍ കാണിച്ചത്. ‘‘സർ, എന്റെ മകളുടെ പേരും എനിക്കുണ്ട്...രാഹ...’’ എന്ന് പറഞ്ഞാണ് രണ്‍ബീര്‍ പറഞ്ഞത്. രൺബീറിന്റെ ഫാൻസ് ക്ലബ് പങ്കിട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്.






