
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വരദ. പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നീട് യെസ് യുവർ ഓണർ, സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിൽ വരദ അഭിനയിച്ചു. പക്ഷേ സിനിമയെക്കാളേറെ താരം ശ്രദ്ധിക്കപ്പെട്ടത് സീരിയലിലൂടെയാണ്. സ്നേഹക്കൂട് എന്ന സീരിയലായിരുന്നു ആദ്യം ചെയ്തതെങ്കിലും അമല എന്ന സീരിയലാണ് താരം ജനപ്രിയ ആകാനുള്ള കാരണം. സോഷ്യൽ മീഡിയയിൽ സജീവമാണ് വരദ. എല്ലാ വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുക്കളായ പേർളിയെയും ശ്രീനിഷിനെയും കണ്ട സന്തോഷം പങ്കിടുകയാണ് താരം.
"വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ.. അതും അപ്രതീക്ഷിതമായി!!... നിങ്ങളെ രണ്ടാളെയും ഒരുപാട് നാളിനു ശേഷം കണ്ടുമുട്ടിയതിൽ ഒരുപാട് സന്തോഷം..." എന്നാണ് പേർളിക്കും ശ്രീനിഷിനും ഒപ്പമുള്ള ചിത്രത്തിന്റെ കൂടെ വരദ കുറിച്ചത്.






