
സിനിമ രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടന് ഷാജു ശ്രീധര്‍. മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് ഷാജു. 1995-ല്‍ പുറത്തിറങ്ങിയ മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാജു സിനിമയിലേക്ക് എത്തുന്നത്. സഹനടനായും കുറച്ച് സിനിമകളില്‍ നായകനായും ആ കാലത്ത് നിരവധി സിനിമകളിലാണ് ഷാജു അഭിനയിച്ചത്.
ഒരു സമയം കഴിഞ്ഞ് വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ഷാജുവിനെ ലഭിച്ചിരുന്നത്. 2011-ന് ശേഷം കൂടുതല്‍ വേഷങ്ങള്‍ ഷാജുവിനെ തേടിയെത്തി. ഹാസ്യ റോളുകളാണ് ആദ്യം വന്നതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും ഷാജുവിന് ലഭിച്ചു. ഇന്ന് കൈനിറയെ സിനിമകളായി ഷാജു ഏറെ തിരക്കിട്ട ഒരു താരമായി മാറി. 2022-ലാണ് ഷാജു ഏറ്റവും കൂടുതല്‍ സിനിമകള്‍ കരിയറില്‍ ചെയ്തിരിക്കുന്നത്.
ഈ വര്‍ഷവും ഷാജുവിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. ഈ അടുത്തിടെ ഇറങ്ങിയ ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമാണ് ഷാജുവിന്റെ അവസാനമായി പുറത്തിറങ്ങിയത്. നടി ചാന്ദിനിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ മക്കളുടെ പുതിയ രണ്ട് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മൂത്തമകള്‍ നന്ദനയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നതാണ് ഒന്ന്. ‘പ്രിയ പുത്രിക്ക് പിറന്നാള്‍ ആശംസകള്‍..’, മകള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഇളയമകള്‍ നീലാഞ്ജനയ്ക്ക് സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തില്‍ സെക്കന്റ് എ ഗ്രേഡ് ലഭിച്ച സന്തോഷമാണ് അതിന് മുമ്പ് ഷാജു പങ്കുവച്ചത്. ‘സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തില്‍ മോണോആക്ട്ടില് മോള്‍ക്ക് സെക്കന്റ് എ ഗ്രേഡ്..’ഇളയമകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷാജു കുറിച്ചു. ഇരുപോസ്റ്റിലും ജന്മദിനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്ന് ആരാധകരും രംഗത്ത് എത്തി. ഷാജുവിന്റെ രണ്ട് മക്കളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.






