
കൊച്ചി: അസം സ്വദേശിയായ രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രിതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ പ്രതികളായ അസം സ്വദേശികളായ ബബുല്‍ ചന്ദ്ര ഗോഗോയ്, അനൂപ് ബോറ എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ഡിസംബര്‍ 20 നായിരുന്നു. കൊലപാതകം നടന്നത് പെരുമ്പാവൂര്‍ വെങ്ങോല പുത്തൂരാന്‍ കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന താറാവ് ഫാമിലാണ്. പ്രതികളെ പെരുമ്പാവൂര്‍ പോലീസ് അസാമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.കേസില്‍ ദൃക്സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികലെ കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ വിധിച്ചത് മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു.






