
കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. തദേദശ സ്ഥാപനങ്ങളില്‍ നിന്ന പണം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. പറവൂര്‍ നഗരസഭ നല്കി ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
പണം ചെലവാക്കണമെന്ന തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദേശം നടപ്പാക്കാനാവില്ല. ഭരണസമിതി അംഗീകരിക്കാതെ സെക്രട്ടറിക്ക് പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പറവൂര്‍ നഗരസഭയില്‍ നിന്ന് ഒരു ലക്ഷം രൂപ നവകേരള സദസ്സിലേക്ക് നല്കാന് സെക്രട്ടറി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന ഭരണസമിതി ഇത് തള്ളിക്കളയുകയായിരുന്നു. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നവകേരള സദസ്സിന് പണം അനുവദിക്കരുതെന്ന് രാഷ്ട്രീയമായ നിര്‍ദേശം ഉയര്‍ന്നുവെങ്കിലും ഇത് സംബന്ധിച്ച് പല സ്ഥാപനങ്ങളിലും തര്‍ക്കം ഉയര്‍ന്നതോടെയാണ് വിഷയം കോടതിയിലേക്ക് എത്തുന്നത്.
നേരത്തെ നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതും ആളുകളെ കൊണ്ടുവരാന്‍ സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന നിര്‍ദേശവും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നിരുന്നു.






