തിരുവനന്തപുരം: ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നാംഗ സംഘത്തിലൊരാളായ ചാത്തനൂര്‍ സ്വദേശി പത്മകുമാറിന്റെ ചിത്രം പുറത്തു വന്നതിന് പിന്നാലെ നാട്ടുക്കാരും സമ്മതിച്ചു രേഖാചിത്രം കിറുകൃത്യമെന്ന്. അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലായെന്ന് വിമര്‍ശിക്കുന്നതിനിടെയാണ് പത്മകുമാറിനെയും കുടുംബത്തിനെയും പോലീസ് പിടികൂടിയത്. തട്ടികൊണ്ടുപോയതിന് പിന്നിലെ കാരണം പണമല്ലായെന്ന നിഗമനം പോലീസിന് തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു.അതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകള്‍ എന്ന പോയിന്റിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. പിന്നാലെ കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.പത്മകുമാറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
പത്മകുമാറിനൊപ്പം ഭാര്യയും മകളും പിടിയിലായി. പത്മകുമാറിന്റെ വീട്ടില്‍ സ്ഫിറ്റ് ഡിസയര്‍ കാര്‍ പാര്‍ക്ക് ചെയ്തട്ടുണ്ട്.ഇയാള്‍ സമ്പത്തിക സ്ഥിതിയുള്ളയാളാണ്. കിഴക്കേനേലയില് ഓട്ടോയില്‍ എത്തിയിരുന്നു. ഓട്ടോ ഡ്രൈവറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പത്മകുമാറിലെത്തുകയായിരുന്നു.






