
മെട്രോയിലെ യാത്രക്കാരെ സംബന്ധിക്കുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. രസകരവും വിചിത്രവും അസ്വസ്ഥവുമായ നിരവധി സംഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയില്‍ കൂടുതലും ആളുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ വീഡിയോകളാണ് പുറത്തുവരുന്നത്. സമാനമായ ഒരു വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്.
@desimojito എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മെട്രോ ഫൈറ്റ് ഇന്‍ ലേഡീസ്' എന്ന് വീഡിയോയില്‍ എഴുതിയിട്ടുണ്ട്. 'മറ്റൊരു സാധാരണ ദിവസം' എന്നാണ് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിട്ടുള്ളത്. വീഡിയോയില്‍ ഒരു പെണ്‍കുട്ടി ഒരു സീറ്റിന് മുന്നിലായി ഒരു ഭാഗത്ത് നില്ക്കുന്നതായി കാണാം. ആ പെണ്‍കുട്ടിയുടെ കാല് തട്ടുന്നതുമായി ബന്ധപ്പെട്ട് സീറ്റിലിരിക്കുന്ന സ്ത്രീക്ക് എന്തോ പ്രശ്നമുണ്ട് എന്ന് തോന്നും. അവര്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെടുന്നത് കാണാം.
എന്നാല്‍ തൊട്ടടുന്ന നിമിഷം ആ സ്ത്രീ ആ പെണ്‍കുട്ടിയെ തല്ലുകയാണ്. ആദ്യം തല്ലുമ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കുന്നില്ല. എന്നാല്‍, രണ്ടാമതും തല്ലുമ്പോള്‍ പെണ്‍കുട്ടി കൈതട്ടി മാറ്റുകയാണ്. എന്നാല്‍, പിന്നെയും അവര്‍ പെണ്‍കുട്ടിയെ തല്ലുന്നു. ഇതോടെ പെണ്‍കുട്ടി ദേഷ്യപ്പെടുകയും അവരെയും തല്ലുകയും ചെയ്യുകയാണ്. നല്ല തിരക്കുണ്ട് മെട്രോയില്‍ എന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലയാത്. നിരവധി ആളുകള്‍ വീഡിയോയ്ക്ക് കമന്റുകമായി രംഗത്തെത്തി. മിക്കവരും പറഞ്ഞത് ഇത് സാധാരണ കാഴ്ചയാണ് എന്നാണ്. മിക്കവാറും ട്രെയിനിലും മെട്രോയിലും ഒക്കെ യാത്ര ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ട് എന്നും പലരും കമന്റ് ചെയ്തു.
Another normal day:) pic.twitter.com/2ZgH8Y5ZH2
— desi mojito 🇮🇳 (@desimojito) December 2, 2023






