ബോളിവുഡിന് ഇന്നുമേറെ ഇഷ്ടത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് ‘ത്രീ ഇഡിയറ്റ്സ്’. മൂന്നു കൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഈ സിനിമ ഏറെ പ്രേക്ഷക പ്രശംസ നേടി. ഈ സിനിമയിലെ നായകന്‍ ആമിര്‍ ഖാനും നായിക കരീന കപൂര്‍ ഖാനുമായിരുന്നു. സിനിമയില്‍ കരീനയുടെ ചേച്ചിയുടെ വേഷം ചെയ്തത് സീരിയല്‍ ലോകത്തു നിന്നെത്തി സിനിമയില്‍ ഇടം നേടിയ മോന സിംഗായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മോന. സിനിമയിലൊരു രംഗത്ത് ആമിര്‍ ഖാനെ തല്ലുന്ന സീനിനെക്കുറിച്ചാണ് മോന പറഞ്ഞത്. സിനിമയില്‍ സിനിമയില്‍ മോനയുടെ കഥാപാത്രത്തിന് പ്രസവവേദന വരുമ്പോള്‍ ആമിര്‍ ഖാനും കൂട്ടുകാരുമാണ് രക്ഷയ്ക്കെത്തുന്നത്. കോരിച്ചൊരിയുന്ന മഴയില്‍ മോനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരുകയും, അവസാനം ആമിര്‍ ഖാന്റെ റാഞ്ചോ എന്ന കഥാപാത്രം വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്നതുമായിരുന്നു അതിലെ സീന്‍. ഈ സീനിലാണ് മോന ആമീര്‍ ഖാനെ തല്ലുന്നത്.
സിനിമയുടെ പിന്നാമ്പുറങ്ങളിലെ രസകരമായ ഒരു വിശദാംശം പങ്കുവെച്ച മോന, ആ രംഗം ചിത്രീകരിക്കുന്നതിനിടെ ആമിറിനെ എങ്ങനെ കഠിനമായി തല്ലിയെന്നും പങ്കുവെച്ചു. “ടേബിൾ ടെന്നീസ് രംഗം വളരെ തീവ്രമായിരുന്നു, എല്ലാവരും അവരുടെ കഥകൾ പങ്കുവെക്കുകയായിരുന്നു. പ്രസവ സമയത്തെ തങ്ങളുടെ ഭാര്യമാര്‍ ചെയ്ത കാര്യങ്ങള്‍ അവിടെയുണ്ടായിരുന്ന പുരുഷന്മാര്‍ പങ്കുവെച്ചു. എന്റെ ചുറ്റുമുള്ള പുരുഷന്മാരെല്ലാം എന്നോട് പറഞ്ഞു, ‘എന്റെ ഭാര്യ ഇത് ചെയ്തു, എന്റെ ഭാര്യ അത് ചെയ്തു’ എന്ന്,സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി സാര്‍ എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ ആ സമയത്ത് ചവിട്ടി പുറത്താക്കി എന്നായിരുന്നു. നടന്‍ മാധവന്‍ എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ കടിച്ചു എന്നാണ്. അപ്പോൾ ഞാൻ ചോദിച്ചു, ‘ഞാനെന്തു ചെയ്യണം?’. അപ്പോൾ ആമിർ സാർ എന്നോട് പറഞ്ഞു, ‘മോനാ നീ എന്നെ തല്ലൂ..’ അപ്പോൾ ഞാൻ ആമിറിനെ അടിച്ചു. ഒരുതവണചെയ്തത് ശരിയായില്ല. അത് പോരാഞ്ഞിട്ട് ആമിര്‍ പറഞ്ഞു, ‘എനിക്ക് നല്ല ഒരു അടി തരൂ’ എന്നാണ്. അത് കേട്ടപ്പോള്‍ ഞാൻ പൂർണ്ണ സർദാർണി ജോഷിലായി പോയി, ഞാൻ ആമിറിനെ അടിച്ചു. അതു കണ്ട് അദ്ദേഹത്തിന്റെ അംഗരക്ഷകൻ എന്നെ തുറിച്ചുനോക്കുന്നത് ഞാൻ ഓർക്കുന്നു. ഞാൻ ‘ക്ഷമിക്കണം’ എന്ന മട്ടിലായിരുന്നു അപ്പോള്‍. പക്ഷേ ആമിർ സാർ അഭിനയം തുടർന്നു, കാരണം അതാണ് അദ്ദേഹത്തിന് ഇഷ്ടം. എല്ലാം യഥാർത്ഥമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, ഞാൻ എല്ലാം യാഥാർത്ഥമായി നൽകി....’’ മോന പറയുന്നു. അടിക്കേണ്ടി വന്നതില്‍ തനിക്ക് ഒരുപാട് വിഷമം ഉണ്ടായി എന്നും ക്ഷമാപണം കേള്‍ക്കാൻ കൂടി നില്‍ക്കാതെ അമീര്‍ഖാൻ അഭിയനയം തുടര്‍ന്നു എന്നും അദ്ദേഹം നല്ലൊരു കലാകാരൻ ആണെന്നും മോന പറയുന്നു.

.
‘‘എല്ലാ അഭിനേതാക്കളും ഒരുമിച്ച് റിഹേഴ്‌സല്‍ ചെയ്യും. ഒരുമിച്ച് എല്ലാ കാര്യങ്ങളില്‍ ഇടപെടും. സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ വന്നത് കൊണ്ട് പല താരങ്ങളെ കുറിച്ചും എനിക്ക് മുന്‍ധാരണകളുണ്ടായിരുന്നു. എന്നാല്‍ അവരാരും അങ്ങനെയായിരുന്നില്ല. എല്ലാവരും തന്നെ വളരെ തമാശക്കാരായിരുന്നു....’’ മോന പറയുന്നു.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്. ഇതേ ചിത്രം തമിഴിലും നിര്‍മ്മിച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായി എത്തിയത് വിജയ് ആയിരുന്നു.

Comments