
എഴുപതുകളിലെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു 1973 ല്‍ പുറത്തിറങ്ങിയ ലോഫര്‍ എന്ന ഹിറ്റ് ചിത്രത്തിലെ കോയി സെഹ്രി ബാബു ദില്‍ ലെഹ്രി ബാബു എന്ന ഗാനം. ലക്ഷ്മികാന്ത് പ്യാര്യേലാലിന്റേതായിരുന്നു വരികള്‍. ആശ ഭോസ്ലെയായിരുന്നു ഗാനം ആലപിച്ചത്.
ഗാനരംഗത്തിലെ മുംതാസിന്റെ നൃത്തവും ആര്‍ക്കും മറക്കാനാവില്ല. ഇപ്പോഴിതാ ആ മനോഹരമായ ഗാനത്തിന് ഒരുമിച്ച് ചുവടുവെയ്ക്കുന്ന നടി മുംതാസിന്റെയും ഗായിക ആശ ഭോസ്ലെയുടെയും ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരു ഗെറ്റ് ടുഗദര്‍ പാര്‍ട്ടിയില്‍ നിന്നുളളതാണ് ഈ ഹൃദ്യമായ വീഡിയോ. ഹൈ പോണി ടെയ്ലുമായി ആവേശത്തോടെ നൃത്തം ചെയ്യുന്ന മുംതാസിനെയും നടിക്കൊപ്പം ചുവടുവെയ്ക്കുന്ന ആശ ഭോസ്ലെയും വീഡിയോയില്‍ കാണാം. മുംതാസ് ഇടയ്ക്കിടയ്ക്ക് ആശ ഭോസ്ലെയ്ക്ക് നൃത്തചുവടുകള്‍ പറഞ്ഞു കൊടുക്കുന്നതും കാണാം.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇരുവരെയും പ്രശംസിച്ചുകൊണ്ടെത്തുന്നത്.






