
മാമാങ്കം സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് പ്രാചി തെഹ്ലാന്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ പ്രാചിയ്ക്കായി.
പ്രാചിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലൂ ഔട്ട്ഫിറ്റില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം. കല്ല്യാണം കഴിഞ്ഞതോടെ പ്രാചി കൂടുതല്‍ സുന്ദരിയായി എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.
അഭിനയത്തിലേക്ക് എത്തും മുമ്പ് കായികതാരമായിരുന്നു പ്രാചി. ബാസ്ക്കറ്റ് ബോളും നെറ്റ് ബോളിലും ആയിരുന്നു. നെറ്റ്ബോളില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായിരുന്നു പ്രാചി.ക്വീന്‍ ഓഫ് കോര്‍ട്ട് എന്നായിരുന്നു പ്രാചി അറിയപ്പെട്ടിരുന്നത് ടെലിവിഷനിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച പ്രാചിയുടെ ആദ്യ സിനിമ 2015 ല്‍ ആയിരുന്നു.
ബിസിനസുകാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ ഭര്‍ത്താവ്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു.കോവിഡ് സമയത്താണ് വിവാഹം.എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആ നിമിഷം മനോഹരമാക്കി മാറ്റി ഇരുവരും.






