
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയ്ത്രയ്ക്ക് പതിരായ എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ടില്‍ എംപിയെ പുറത്താക്കാന്‍ നടത്തിയിരിക്കുന്ന ശുപാര്‍ശ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള മറ്റൊരു പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ്. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ ഉണ്ടായ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.
നടുത്തളത്തില്‍ ഇറങ്ങിയാണ് ഇന്ത്യാസഖ്യം എംപിമാര്‍ പ്രതിഷേധിച്ചത്. കമ്മറ്റി റിപ്പോര്ട്ടിന്മേല് സഭ വോട്ടു ചെയ്താല്‍ എംപിയെ പുറത്താക്കാനാകും. പ്രവര്‍ത്തി വളരെ ആക്ഷേപകരവും അനീതിപരവും ഹീനവും കുറ്റകരവുമാണെന്ന് കണ്ടെത്തി. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം. പാര്‍ലമെന്റിലേക്ക് കയറും മുമ്പ് തനിക്കെതിരേ വസ്ത്രാക്ഷേപമാണ് നടക്കുന്നതെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
പ്രശ്നത്തില്‍ ബി.ജെ.പി നന്നായി തയ്യാറെടുക്കുകയും എം.പിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തുവെന്നുമാണ് കരുതുന്നത്. അവര്‍ കുത്യമായി ഹാജരായി പാര്‍ട്ടിയുടെ നിലപാടിന് അനുസൃതമായി വോട്ടുചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 22 ന് അവസാനിക്കുന്ന പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നു.
'ദുര്‍ഗ്ഗ മാതാവ് വന്നിരിക്കുന്നു. ഇനി കാണാം.. നാശം വരുമ്പോള്‍ ആദ്യം മരിക്കുന്നത് മനസ്സാക്ഷിയാണ്' എന്നും മഹുവ പ്രതികരിച്ചു. അതേസമയം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പകപോക്കലാണ് തന്നോട് നടത്തുന്നതെന്നും അവര്‍ പ്രതികരിച്ചു. മഹുവ മൊയ്ത്രക്കെതിരായ നടപടി പകപോക്കല്‍ മാത്രമാണെന്ന് സിപിഎമ്മും ആരോപിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ 49 കാരനായ മഹുവ മൊയ്ത്ര രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങള്‍ മഹുവാ മോയ്ത്ര പാടെ നിഷേധിച്ചിട്ടുണ്ട്. മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ 500 പേജുള്ള റിപ്പോര്‍ട്ട് സാധുവായി. പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൗറിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.






