
കൊച്ചി : മുതിര്‍ന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. കേരളരാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാന്‍ കാനത്തിന് സാധിച്ചു എന്ന് മന്ത്രി അനുസ്മരിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ
പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്നും 3 മാസത്തെ അവധിയിലായിരുന്നു കാനം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴും എട്ടും കേരളാ നിയമസഭകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം.






