ന്യൂഡല്‍ഹി: ഹല്‍ദി ആഘോഷത്തിനിടെ മതില് ഇടിഞ്ഞ് വീണ് ആര് പേര് മരിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മൗ ജില്ലയിലായിരുന്നു അപകടം നടന്നത്. അഞ്ച് സ്ത്രീകളും ഒരു കുട്ടിയും അപകടത്തില്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചെണ്ടമേളത്തിന് പിന്നാലെ സ്ത്രീകള്‍ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയായിരുന്നു അപകടം നടന്നിട്ടുള്ളത്. ചെറിയ വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്തുള്ള ചുറ്റുമതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. അപടകത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments