കൊല്ലം: ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെത്തിച്ചു. കേസില്‍ മുഖ്യ പ്രതിയായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകല്‍ അനുപമ എന്നിവരെ ചാത്തന്നൂരിലെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയ കാരില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കുട്ടിയെ തട്ടികൊണ്ടുപോയ കാര്‍ സംഭവത്തിന് ശേഷം ഉപയോഗിച്ചട്ടില്ല അതിനാല്‍ കാറില്‍ നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോയെന്നാണ് പരിശോധിക്കുന്നത്. എതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് കുട്ടിയ്ക്ക് നല്‍കിയട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.
പ്രതികളെ പാരിപ്പള്ളിയിലേക്കും ഒയൂരിലേ സ്ഥലത്തിലേക്കും പോലീസ് കൊണ്ടുപോകുമെന്നാണ് വിവരം. പ്രതികളെ പിടികൂടിയ തെന്മലയ്ക്കും തെങ്കശിക്കും ഇടയിലുള്ള ഹോട്ടലിലെത്തിച്ചും തെളിവെടുപ്പ് നടത്തും. വൈകാതെ തന്നെ പോലീസ് ഇതും പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






