
ബോളിവുഡിന്റെ സ്വീറ്റ് ഹോട്ട് ദമ്പതിമാരാണ് വിക്കി കൗശാലും കത്രീന കൈഫും. കത്രീന കൈഫ്- വിക്കി കൗശല്‍ പ്രണയജോഡികളുടേത് ബോളിവുഡ് ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ കോഫി വിത്ത് കരൺ സീസൺ എട്ടിൽ അതിഥിയായി എത്തിയപ്പോൾ വിവാഹത്തിന് ശേഷമുള്ള ജീവിതത്തക്കുറിച്ചും കത്രീനയെ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമെല്ലാം മനസ് തുറയ്ക്കുകയാണ് വിക്കി.
വിവാഹത്തിന് ഒരു ദിവസം മുമ്പാണ് വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത്. അന്നെങ്കിലും കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവൻ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും വിക്കി പറയുന്നു.
"ഇത് അവസാന അവസരമാണെന്ന് പലരും പറഞ്ഞു. ഇനിയും പ്രൊപ്പോസ് ചെയ്തില്ലെങ്കില്‍ ജീവിതകാലം മുഴുവൻ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് കൂട്ടുകാര്‍ എനിക്ക് മുന്നറിയിപ്പ് നല്കി. അതുകൊണ്ടാണ് വിവാഹത്തിന് ഒരു ദിവസം മുമ്പ് വിവാഹഭ്യര്‍ഥന നടത്താൻ തീരുമാനിച്ചത്. വിവാഹം ചെയ്ത അതേ സ്ഥലത്തുവെച്ച് തന്നെയാണ് കത്രീനയെ പ്രൊപ്പോസ് ചെയ്തതും. അന്ന് ഇരുകുടുംബങ്ങള്‍ക്കുമായി ഒരു സ്പെഷല്‍ ഡിന്നര്‍ പ്ലാൻ ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് ഞങ്ങള്‍ ഇരുവരും തനിച്ചായിരുന്നു. ആ സമയത്താണ് പ്രൊപ്പോസ് ചെയ്തത്. ജോലിത്തിരക്ക് മൂലമാണ് പ്രൊപ്പോസല്‍ നീണ്ടുപോയതെന്നും വിക്കി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 'ഞങ്ങളുടേത് 9-5 ജോലിയല്ല. ശനി, ഞായര്‍ അവധി എന്നൊന്നുമില്ല. വിവാഹസമയത്ത് അവര്‍ ടൈഗര്‍-3 ഷൂ്ട്ടിങ് തിരക്കിലായിരുന്നു. അതുകൊണ്ട് ഒന്നും പ്ലാൻ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോള്‍ രണ്ടു പേരുടേയും സമയം നോക്കി നേരത്തെ പ്ലാൻ ചെയ്താണ് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത്...
ബോറടിപ്പിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് രക്ഷപ്പെടാൻ കത്രീന ഒരു കോഡ് ഉപയോഗിക്കാറുണ്ട്. കത്രീന എന്റെ കൈ അമര്‍ത്തിപ്പിടിക്കും. അതിനര്‍ഥം അവിടെ നിന്ന് പോകാൻ സമയമായി എന്നാണ്... " വിക്കി പറയുന്നു.






