
കേരളം അതിജീവിച്ച 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ' 2018' എന്ന സിനിമയാണ് 2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പ്രളയമെന്ന മഹാമാരി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
2024 മാര്‍ച്ച് പത്തിനാണ് ഓസ്കാര്‍ പുരസ്കാരദാന ചടങ്ങ്. അതിന് മുമ്പായി ഓസ്കാര്‍ വേദി സന്ദര്‍ശിച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് ജൂഡ്. '2024 മാര്‍ച്ച് 10ന് ഇന്ത്യക്കും നമ്മുക്കും വേണ്ടി മികച്ച രാജ്യാന്ത ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്കാറുമായി ഞാന്‍ ഇവിടെ നില്‍ക്കുന്നതിനായി ദൈവവും ഈ ഭൂലോകവും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു'' എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ജൂഡ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജൂഡിന്റെ പേരും അലേഖനം ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കും.






