
ഡല്‍ഹി: അനുഛേദം 370 താല്‍ക്കാലികം മാത്രമെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിനില്ലെന്നും സുപ്രീംകോടതി. കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി വച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അനുഛേദം 370 താല്‍ക്കാലികമായി യുദ്ധ സാഹചര്യത്തില്‍ പ്രത്യേകമായി ചേര്‍ത്തതാണെന്നും അത് വിഭജനത്തിനല്ല ഏകീകരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്നും പറഞ്ഞ കോടതി രാഷ്ട്രപതിയുടെ രണ്ടു ഭരണഘടനാ ഉത്തരവുകളും ശരിവെച്ചു. കശ്മീരിന് എത്രയും വേഗം സംസ്ഥാനപദവി നല്‍കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും പറഞ്ഞു.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്നതാണ് വിധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു വിധി. ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയ സംസ്ഥാനമാണ് കശ്മീരെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിനും ഇല്ലെന്നും വിധിയില്‍ പറഞ്ഞു. എന്നാല്‍ 370 ന്റെ ഭാഷമാറ്റിയെഴുതിയത് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിലും 2018 ല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ലെന്നും രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങള്‍ക്ക് പരിധിയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ജമ്മുകശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരുമുള്ള സംസ്ഥാനം ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയാണ് ജമ്മുകശ്മീരിനെ കൂട്ടിച്ചേര്‍ത്തത്. യുവരാജാവായിരുന്ന കരണ്‍സിംഗിന്റെ വിളംബരം ഇതിന് തെളിവാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും പറഞ്ഞു. ഭരണഘടനയിലെ 370 ാം അനുഛേദം ഭേദഗതി ചെയ്ത് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്ജികളിലായരുന്നു സുപ്രീംകോടതിയുടെ വിധി.
വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമായിരുന്നു. കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായത് കപില്‍ സിബലായിരുന്നു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മുകശ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പദവി 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുന്നു. ജമ്മുകശ്മീരിന് പുറമേ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച കാലത്ത് ചില നാട്ടുരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന ചില പ്രത്യേക അധികാരങ്ങളൊക്കെ പിന്നീട് റദ്ദാക്കിയിരുന്നു തുടങ്ങിയ വാദങ്ങളാണ് കേന്ദ്രം നിരത്തിയത്.
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം സുപ്രീംകോടതി വാദം കേട്ടിരുന്നു. ചരിത്രം മാത്രമാണ് അന്തിമ വിധി കര്ത്താവെന്നായിരുന്നു വിധി വരുന്നതിന് തൊട്ടു മുമ്പ് കപില്‍ സിബല്‍ എക്സില്‍ കുറിച്ചത്. വിധി പറയുന്നതിന്റെ ഭാഗമായി കശ്മീരില്‍ ശക്തമായ സുരക്ഷ ശക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സാമൂഹ്യമാധ്യമ ഇടപെടലുകളില്െ കണ്ടെന്റുകള് സംബന്ധിക്ക കാര്യങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.






