
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത താരമാണ് നിഖില വിമൽ. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായ നിഖില മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമുള്‍പ്പടെ തിളങ്ങി നില്‍ക്കുകയാണ്. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം മനസ്സിലുള്ള കാര്യങ്ങളും നിലപാടുകളും അഭിപ്രായങ്ങളും മുഖത്തു നോക്കി പറയാന്‍ താരം ഒരിക്കലും മടി കാണിക്കാറില്ല. തന്റെ നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറയുന്ന താരത്തിന്റെ പല അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം ഫോട്ടോഷൂട്ടുകളും അതിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ക്രിസ്ത്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടുകയാണ് താരം. റെഡ് ഫ്രോക്കിൽ ഹെവി ഇയർറിങ്സും കൂൾ മേക്കപ്പും ഒക്കെയായി സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുന്ന ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.






