
കണ്ണൂർ: ഗതികേടിന്റെ കരകാണാക്കടലിൽ അകപ്പെട്ട കർഷകരുടെ രക്ഷ സഫലമാക്കുകയെന്ന ലക്ഷ്യം നേടുംവരെ പിന്നോട്ടു പോകില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷക അതിജീവന യാത്രയുടെ പയ്യാവൂരിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
കർഷകരുടെ ആവശ്യങ്ങൾക്ക് രാഷ്ട്രിയ മില്ല. രാഷ്ട്രീയ നേതാക്കൾ കർഷകരെ ചൂഷണം ചെയ്യുകയാണ്. റവന്യൂ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കർഷകരുടെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല. കർഷകരുടെ ഭൂമിയിൽ കുറ്റിയടിക്കാൻ വന്നാൽ ആ കുറ്റിക്ക് ഇരുപത്തിനാല് മണിക്കൂർ പോലും ആയുസുണ്ടാവില്ല. ഇതിലും വലിയ പ്രതിസന്ധികൾ നേരിട്ടു കൊണ്ടാണ് ഞങ്ങളുടെ പൂർവികർ മലയാേരത്ത് അതിജീവനം സാധ്യമാക്കിയത്. വെടിക്കെട്ടുകാരൻ്റെ നായയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര നടത്തുന്നതെന്നും മാർ പാംപ്ലാനി പറഞ്ഞു.
പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. എകെസിസി ഫൊറോന ഡയറക്ടർ ഫാ.ജെയ്സൺ വാഴകാട്ട് ആമുഖപ്രഭാഷണവും ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരൂപത ഡയറക്ടർ ടോണി പുഞ്ചക്കുന്നേൽ വിഷയാവതരണം നിർവഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ജോസുകുട്ടി ഒഴുകയിൽ, കെസിസി മടമ്പം ചാപ്ലൈൻ ഫാ.ജിബിൻ കുഴിവേലിൽ, കെസിസി മലബാർ റീജിയൻ പ്രസിഡൻ്റ് ജോസ് മാത്യു കണിയാപറമ്പിൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ബേബി നെട്ടനാനി, ജനറൽ സെക്രരട്ടറി വർഗീസ് കൊച്ചുപറമ്പിൽ, ജനറൽ കൺവീനർ വിത്സൺ ചാക്കാേ, ചെമ്പേരി ഫൊറോന പ്രസിഡൻ്റ് ജിമ്മി ഐത്തമറ്റം എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ ബിജു പറയന്നിലം മറുപടി പ്രസംഗം നടത്തി. മടമ്പം ഫൊറോന വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട്, ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാമ്പുറം, ചെമ്പന്തൊട്ടി ഫെറോന പ്രസിഡൻ്റ് ജോർജ് ജോസഫ് വലിയ മുറത്താങ്കൽ, അതിരൂപത സെക്രട്ടറി ഡേവിസ്ല ആലങ്ങാടൻ, അതിരൂപത യൂത്ത് കോ ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിറ, അതിരൂപത മാതൃവേദി പ്രസിഡൻ്റ് ഷീബ തെക്കേടത്ത്, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഷിബ കാറുകുളം ചാക്കോച്ചൻ കാരാമയിൽ , ഡോ കെ വി ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു.






