കൊല്ലം: കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാൻ സർക്കാരിന്ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടരിക്കുന്നത്.ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം ഡിസംബർ 20ന് ചടയമംഗലം നിയോജക മണ്ഡലത്തിലെ പൊതുയോഗം നടക്കുന്നത് ക്ഷേത്രമൈതാനിയിലാണ്. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ആഡംബര ബസ് മതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കാന്‍ ക്ഷേത്ര മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ മതില് പൊളിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമെന്ന് വിശ്വാസികൾ. ഇതിനെതിരെ ക്ഷേത്ര വിശ്വാസികളുടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വസികൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി.ദാസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികൾ ക്ഷേത്ര മൈതാനിയിൽ നടത്താനാകില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളായണി ദേവീ ക്ഷേത്രവുമായും ശാർക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധിയിൽ കോടതി ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ഈ കേസുകളുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട് ഇതിനെ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ നീക്കം.

Comments