
ഡിസംബറിൽ കമ്പിളി പുതച്ച്, രാവിലെ ഉറക്കമുണരാൻ പ്രയാസപ്പെട്ട് അല്ലെങ്കിൽ മടിപിടിച്ച് മൂടിപുതച്ചുറങ്ങുന്നവർക്ക് ആർട്ടിക് സർക്കിളിലെ തണുപ്പ് എത്രയെന്നു കേട്ടാൽ തന്നെ വിറകൊള്ളുന്നതായിരിക്കും. മൈനസ് 17 ഡിഗ്രിയുണ്ടിവിടെ. ലോകത്തിന്റെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിൽ ഒന്നാണിത്. ഇവിടെ ഈ തണുപ്പിൽ പോയിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ നായിക.
താൻ ആർട്ടിക് സർക്കിൾ കടന്നതായി രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ശരീരം മൂടുന്ന രോമാവൃതമായ കോട്ട് ധരിച്ച് പുഞ്ചിരിക്കുന്ന മുഖവുമായി ആർട്ടിക് സർക്കിൾ കവാടത്തിൽ നിൽക്കുകയാണ് താരം . മഞ്ഞു കണ്ടതും അതിൽ കൊച്ചുകുട്ടികളെ പോലെ കിടന്ന് കയ്യും കാലുമിട്ടടിച്ച് ചിത്രശലഭത്തെ വരയ്ക്കുക കൂടി ചെയ്തിരിക്കുന്നു അവർ. കോട്ടും തൊപ്പിയും ബൂട്ട്സും ഉണ്ടെങ്കിലും, ഇവിടുത്തെ തണുപ്പ് ഭയാനകമാണ്.
തട്ടത്തിൻ മറയത്തെ സുന്ദരിയായി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ രാധിക തന്റെ പുതിയ അഡ്വെഞ്ചർ എന്തെന്ന് പ്രേക്ഷകരോടും പറയുന്നു. ക്ളാസ്സ്മേറ്റ്സ് സിനിമയിലെ റസിയ എന്ന കഥാപാത്രത്തിന്റെ പേര് ഇപ്പോഴും രാധിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്.വിവാഹം കഴിഞ്ഞ് നേരെ ഗൾഫിൽ താമസമാക്കിയ രാധിക മലയാള സിനിമയിൽ നിന്നും വളരെ നീണ്ട ഇടവേള എടുത്തിരുന്നു. അതിനു ശേഷം വളരെ അടുത്താണ് മടങ്ങിവരവ് സംഭവിച്ചത്.
മഞ്ജു വാര്യർ ചിത്രം 'ആയിഷ'യിലാണ് രാധിക വീണ്ടും അഭിനയിച്ചത്. താൻ ഒരു മഞ്ജു വാര്യർ ഫാൻ കൂടിയാണ് എന്ന് രാധിക പണ്ട് പറഞ്ഞിട്ടുണ്ട്. ഈ അവസരം സഹപ്രവർത്തക എന്ന നിലയിൽ മഞ്ജുവിനെ കൂടുതലടുത്ത് പരിചയപ്പെടാൻ രാധികയ്ക്ക് അവസരം നൽകുന്നതായി. മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനിയിൽ ബാലതാരമായാണ് രാധിക അഭിനയിച്ചു തുടങ്ങിയത്. അതിനു ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ രാധികയുടെ കയ്യിൽ ഭദ്രമായിരുന്നു.ക്ലാസ്മേറ്റ്സിൽ നായികാ തുല്യമായ വേഷം പ്രതിനായികയിലേക്ക് മാറുന്ന മികച്ച കഥാപാത്രമായിരുന്നു രാധികയുടെ റസിയക്ക്.






