
മാവേലിക്കര ഗവണ്മെന്റ് ഹൈസ്കൂളിൽ പൊളിച്ച മതിലിന്റെ സ്ഥാനത്ത് വേലികെട്ടാനുള്ള നഗരസഭയുടെ നീക്കം തടഞ്ഞ് പോലീസ്. പോലീസ് വേലികെട്ടാന്‍ സ്കൂളിലേക്ക് നീങ്ങിയ കോൺഗ്രസ്, ബിജെപി കൗൺസിലർമാരെ വഴിയിൽ തടഞ്ഞ് നിർത്തി അറസ്റ്റ് ചെയ്തു.
നവകേരള സദസിനായി മന്ത്രിസഭയുടെ ബസിന് കടന്ന് പോകാൻ ഇടിച്ചു നിരപ്പാക്കിയ മതിലിന് പകരം വേലി കെട്ടാൻ മാവേലിക്കര നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. കാറ്റാടി കഴകള്‍ ഉൾപ്പെടെ ഇതിനായി എത്തിക്കുകയും ചെയ്തു.
എന്നാല്‍ ഉച്ചയോടെ കോൺഗ്രസ്, ബിജെപി കൗൺസിലർമാർ പ്രകടനമായി സ്കൂളിലേക്ക് എത്തുകയായിരുന്നു. എന്നാൽ
ഇവരെ ബുദ്ധ ജംഗ്ഷനിൽ വെച്ച് പോലീസ് തടഞ്ഞു. വേലി കെട്ടിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ വാദം.






