
കുടുംബപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് മേഘ്ന. സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ കല്യാണവേഷത്തില്‍ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന വിഡിയോയാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. ഉറുമിയിലെ 'ചിമ്മി ചിമ്മി മിന്നിത്തെളിയണ...'എന്ന പാട്ടിനനുസരിച്ചുള്ള റീൽസ് വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ സീരിയലായ ഹൃദയത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. നേരത്തെ മഞ്ഞള്‍ കല്യാണത്തിന്റെ വീഡിയോയും മേഘ്ന പങ്കുവെച്ചിരുന്നു.
ചന്ദനമഴ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ ഡിംപിളിന്റെ സഹോദരനെ മേഘ്ന വിവാഹം കഴിച്ചത്. അധികം താമസിക്കാതെ ഇരുവരും വേര്‍പിരിഞ്ഞു. ദാമ്പത്യബന്ധം അവസാനിപ്പിച്ചതിനെ പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം താരം ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. വിവാഹമോചിതയായതിന് ശേഷം തമിഴിലേക്കാണ് നടി അഭിനയിക്കാന്‍ പോയത്. പിന്നീടാണ് മലയാളത്തിലേക്ക് തിരിച്ച് വന്നത്.






