
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് ജയറാമിന്റെയും പാര്‍വ്വതിയുടെയും രണ്ട് മക്കളും പ്രണയ വിവാഹം തന്നെ തിരഞ്ഞെടുത്തു. പക്ഷേ അവര്‍ക്ക് വീട്ടുകാരെ കണ്‍വിന്‍സ് ചെയ്ത് സമ്മതിപ്പിക്കേണ്ട അവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചകള്‍ക്ക് മുന്‍പാണ് മാളവികയും താന്‍ പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയത്. അതിന് മുന്‍പേ കാളിദാസ് ഒളിവും മറയും ഒന്നും ഇല്ലാതെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു.
ഇന്ന് പ്രേക്ഷകരുടെ കണ്ണന് 30-ാം പിറന്നാൾ ദിനമാണ്. പാര്‍വ്വതി - ജയറാം - കണ്ണന് - ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമാപ്രേക്ഷകർ നോക്കി കാണുന്നത്. അവരുടെ ഓരോസന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.ഇപ്പോൾ കാളിദാസിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ജയറാം കുടുംബം.
‘എന്റെ സൂര്യന് ജന്മദിനാശംസകൾ, എന്റെ ജീവിതത്തിലെ പ്രകാശം’, എന്ന കുറിപ്പോടെയാണ് പാർവ്വതി കാളിദാസിന് പിറന്നാൾ ആശംസകൾ അറിയിച്ചത്.
‘ജന്മദിനാശംസകൾ കണ്ണുമ്മ’, എന്ന കുറിപ്പോടെയാണ് അച്ഛനായ ജയറാം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഹാപ്പി ബർത്ത്ഡേ ചിമ്പാൻസി(happy birthday Chimpanzee)’ എന്നാണ് സഹോദരി മാളവികയുടെ പിറന്നാൾ ആശംസകൾ.






