
ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിആര്‍പിഎഫ് എസ്ഐ വീരമൃത്യുവരിച്ചു. മേഖലയിൽ തെരച്ചിൽ നടത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റു. തലസ്ഥാന നഗരിയായ റായ്പൂരിൽ നിന്ന് 400 കിലോ മീറ്റർ അകലെയാണ് സംഭവം.
ജാഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴ് മണിയോടെ ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലാണ് സിആർപിഎഫിന്റെ 165-ാം ബറ്റാലിയൻ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരരുടെ വെടിവയ്പ്പുണ്ടായത്.സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡി കൊല്ലപ്പെടുകയും കോൺസ്റ്റബിൾ രാമുവിന് വെടിയേറ്റ് പരിക്കുകൾ ഏയേറ്റുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ കോൺസ്റ്റബിളിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
നാല് മാവോയിസ്റ്റുകളെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.






