
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. ലോകകപ്പിലെ സെമി പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്കയും ആദ്യ ഏകദിനത്തിനാണ് ഇറങ്ങുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം 19നും മൂന്നാം മത്സരം 21നുമാണ് നടക്കുക.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ഡൻ മാക്രം ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ. സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. യുവ ബാറ്റര്‍ സായ് സുദര്ശന് ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കും.
സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദര്ശന് ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്ശന് ഇറങ്ങുന്നത്.
ഇന്ത്യ: കെ.എൽ രാഹുൽ (സി), റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ
ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡ്യൂസെൻ, എയ്ഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രായിസ് ഷംസി





