
' നിവേദ്യം' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് ഭാമ. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച ഭാമ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ബിസിനസുകാരനായ അരുണ്‍ ജഗദീഷാണ് താരത്തിന്റെ ജീവിത പങ്കളി. ഗൗരി എന്നാണ് ഇരുവരുടെയും മകളുടെ പേര്. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് പലപ്പോഴും ഭാമ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ മകളുടെ മൂന്നാം ജന്മദിനം ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആത്മ എന്ന ഡിസൈനര്‍ ഹൗസിന്റെ ഔട്ട്ഫിറ്റ് ധരിച്ച് അമ്മയും മകളും അതിസുന്ദരികളായി മാറിയിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. ക്യൂട്ട് ലുക്കില്‍ മകള്‍ ഗൗരി അമ്മയ്ക്ക് ഒപ്പം കേക്കിന് പിറകില്‍ നില്ക്കുന്നതും ഹാപ്പി ബര്‍ത്ത് ഡേ കണ്ണട വച്ച് നില്ക്കുന്നതുമെല്ലാം ഫോട്ടോസിലുണ്ട്.






