
ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മുക്ത. അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമായ മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് മകളുടെ ജനനവും അവളുടെ കാര്യങ്ങളും ഒക്കെ നോക്കി സമ്പൂർണ്ണ കുടുംബിനി ആയി മാറിയ മുക്ത ടെലിവിഷൻ സീരിയയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരികെ വന്നത്.ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത നായകൻ. റിങ്കു നൽകുന്ന പൂർണ്ണ പിന്തുണയാണ് തന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടെന്ന് പലവട്ടം മുക്ത തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മുക്തയുടെ പിറന്നാൾ ദിനം റിങ്കു പങ്കിട്ട വാക്കുകൾ ആണ് ശ്രദ്ധേയം. മുൻപും പലവട്ടം റിങ്കു ഭാര്യയെ കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എത്തിയിരുന്നു. ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു മുക്ത എന്നാണ് റിങ്കു കുറിച്ചത്. മറുപടിയുമായി മുക്തയും എത്തുകയുണ്ടായി.
റിമി സമ്മാനമായി നൽകിയ ഫ്ലാറ്റിലാണ് മുക്തയും കുടുംബവും താമസിക്കുന്നത്. വ്ളോഗർ ആയും മുക്ത മകൾക്ക് ഒപ്പം എത്താറുണ്ട്. മകളെ അഭിനയിത്തിലേക്ക് കൊണ്ടുവരാൻ മുക്തയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിമിയാണ്. കൺമണിയും അമ്മയെപ്പോലെ അസൽ നടിയാണെന്നാണ് റിമി പറയാറുള്ളത്. റിമിയുടെ വ്ലോഗിലെ സ്ഥിരം സാന്നിധ്യമാണ് കൺമണി.






