
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിമല രാമന്. യുവനായികമാരെ വെല്ലുന്ന ലുക്കിലുളള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2007-ല്‍ പുറത്തിറങ്ങിയ ടൈം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായാണ് വിമല മലയാളത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് മോഹന്‍ലാല്‍ ചിത്രം കോളേജ് കുമാരനിലും നസ്രാണിയില്‍ മമ്മൂട്ടിയുടെ നായികയായും താരം തിളങ്ങി.
ദിലീപ് നായകനായെത്തിയ 'റോമിയോ' യിലെ തുല്യപ്രധാന്യമുളള നായികമാരില്‍ ഒരാളും വിമല തന്നെയായിരുന്നു. മലയാളത്തില്‍ വിമല സജീവമല്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമാണ്. സിനിമ അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും നൃത്തത്തിലും വിമല സജീവമായിരുന്നു. മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് വിമലാ രാമന്. പ്രായം 41 പിന്നിടുമ്പോഴും തന്റെ തിളങ്ങുന്ന ഭംഗി നിലനിര്‍ത്താന്‍ നൃത്തം താരത്തെ സഹായിക്കുന്നുണ്ട്.






