
മോഡലിംഗിലൂടെ തുടങ്ങി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറായും പിന്നീട് അഭിനേത്രിയായും തിളങ്ങിയ താരമാണ് ശ്രുതി രജനികാന്ത്. ഉണ്ണിക്കുട്ടന് എന്ന പരമ്പരയില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ താരത്തെ ചക്കപ്പഴം എന്ന സീരിയലിലാണ് കുടുബേപ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ സഹായിച്ചത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ താരം കുഞ്ഞെല്‍ദോ, പത്മ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ ഗോവയില്‍ നിന്നുള്ള ശ്രുതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഗോവയുടെ തരംഗങ്ങള്‍ ആസ്വദിക്കുകയാണ് താന്‍ എന്ന് പറഞ്ഞായിരുന്നു അടിപൊളി ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്.
ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായി മാറിയത്. ഇതെന്റെ ജീവിതമാണ്, ഞാനിത് ഇഷ്ടപെടുന്നുവെന്നും മറ്റൊരു പോസ്റ്റില്‍ താരം പറയുന്നുണ്ട്. നിരവധിപേരാണ് ശ്രുതിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്.






