
സമാധനത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ക്രിസ്മസ് സമ്മാനങ്ങളുമായി കുഞ്ഞുങ്ങള കാണാനെത്തുന്ന സാന്റാക്ലോസ് എന്ന സങ്കല്‍പ്പം ലോകമെങ്ങും ഏറെ സ്വീകാര്യമാണ്. അത്തരത്തില്‍ സാന്റാക്ലോസിനായി ലില്ലി എന്ന പത്ത് വയസുകാരിയെഴുതിയ കത്താണഅ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലില്ലിയുടെ കത്ത് ലണ്ടനിലെ കെന്‍സിംഗ്ടണ്‍ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെല്‍പ്പ് പ്രൊജക്റ്റ് തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ആളുകള്‍ ഏറ്റെടുത്തത്. ലോകമെങ്ങും സന്തോഷത്തിന്റെ നിമിഷങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ തനിക്കും അതിലൊരു പങ്ക് ആ കുരുന്ന് സാന്റാക്ലോസിനോട് ചോദിച്ചു.
'
'പ്രിയപ്പെട്ട സാന്താ....' അവള് എഴുതി. ഈ വര്‍ഷം താങ്കള്‍ക്ക് അസുഖമാണെന്നും ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. അങ്ങ് ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് എന്റെ കുഞ്ഞ് അനുജനെ ശരിക്കും സന്തോഷിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു! സ്നേഹത്തോടെ ലില്ലി, (പ്രായം 10). പി.എസ്. ഈ വര്‍ഷം ഞങ്ങള്‍ വളരെ നല്ലവരായിരുന്നു.' കത്തിന്റെ ഏറ്റവും അവസാനം ആ കുരുന്ന്, സാന്റാക്ലോസിന്റെയും ഒരു റെയിന്‍ഡിയറിന്റെയും ചിത്രം വരച്ചു. സാന്താക്ലോസിന്റെ വാഹനം വലിക്കുന്നത് റെയിന്ഡിയറാണെന്ന് വിശ്വസിക്കുന്നു.
ഈ കത്ത് ചാരിറ്റി സംഘടനയായ കം ടുഗെദര്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലും പങ്കുവച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ അത് ശ്രദ്ധ ആര്‍ജിക്കുകയും ചെയ്തു.






