കൊല്ലം; ഭിന്നശേഷികാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പടുത്തി. അനുഷ്ക (8) നെയാണ് അമ്മ കൊലപ്പെടുത്തിയത്. യുവതിയെയും കുട്ടിയെയും മിനിഞ്ഞാന്ന് മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് യുവതി ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ മാസം 19 മുതല്‍ യുവതിയെയും മകളയെും കാണാനില്ലായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മ മിനി പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുട്ടിയെ കിണറ്റിലിടുകയായിരുന്നുവെന്നാണ് മിനിയുടെ മൊഴി.






